സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 8 November 2021

സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും


ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ രാത്രി പത്ത് മണിക്ക് കോട്ടയം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടക്കുക


കോട്ടയം : ചൊവ്വാഴ്ച മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രി ആന്‍റണി രാജു സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തും. ഇന്ന് രാത്രി പത്തിന് കോട്ടയം ഗസ്റ്റ് ഹൗസിലാണ് ചർച്ച.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. ഡീ​സ​ൽ സ​ബ്സി​ഡി ന​ൽ​ക​ണ​മെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്ക​ണം എ​ന്നാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മി​നി​മം ചാ​ർ​ജ്ജ് ആ​റ് രൂ​പ​യാ​ക്ക​ണം, കി​ലോ മീ​റ്റ​റി​ന് ഒ​രു രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണം, തു​ട​ർ​ന്നു​ള്ള ചാ​ർ​ജ് യാ​ത്ര നി​ര​ക്കി​ന്‍റെ 50 ശ​ത​മാ​ന​മാ​ക്ക​ണം എ​ന്നി​വ​യാ​ണ് മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍.

ബ​സു​ട​മ സം​യു​ക്ത സ​മി​തി​യാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് കാ​ലം ക​ഴി​യു​ന്ന​തു​വ​രെ വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​യു​ക്ത സ​മി​തി ആ​വ​ശ്യ​പെ​ട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog