ശമ്പള പരിഷ്കരണം; ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 4 November 2021

ശമ്പള പരിഷ്കരണം; ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കുംശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കും. വിഷയത്തിൽ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള യൂണിയനുകളുടെ തീരുമാനം. ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും, ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.

കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു. സ്കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് സർക്കാർ അഭ്യർത്ഥന. സമരം നടത്തരുതെന്നാണ് സർക്കാർ അഭ്യർത്ഥിക്കുന്നതെന്നും അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്കരണം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. ശമ്പളപരിഷ്കരണം നടപ്പാക്കിയാൽ പ്രതിമാസം ചുരുങ്ങിയത് 30 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തേണ്ടി വരും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog