ഉളിയിൽ വളവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 4 November 2021

ഉളിയിൽ വളവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.


ഇരിട്ടി:   ഇരിട്ടി - മട്ടന്നൂർ റോഡിൽ ഉളിയിൽ വളവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രികാലങ്ങളിലും പുലർച്ചെയുമാണ് വാഹനങ്ങളിലും മറ്റുമായി എത്തി ചാക്കിൽ കെട്ടി ഇവിടെ മാലിന്യം തള്ളുന്നത്. റോഡരികിൽ കാടുകൾ നിറഞ്ഞ ഭാഗമായതിനാലും പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടാത്ത സ്ഥലമായതിനാലും മാലിന്യം തള്ളി കടന്നു പോകാൻ ഏളുപ്പമാണ്. ഭക്ഷണാവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളുർപ്പടെ  തള്ളുന്നത് കൊണ്ട് ദുർഗന്ധം മൂലം കാൽനടയാത്രക്കാരടക്കം  ഏറെ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. മേഖലയിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതും മാലിന്യം തള്ളുന്നവർക്ക് സഹായകരമാണ്. 
കഴിഞ്ഞ ദിവസം നഗരസഭാ കൗൺസിലർ യു.കെ. ഫാത്തിമയുടെ നേതൃത്വത്തിൽ വളവിൽ മുതൽ നരയംമ്പാറ വരെയുള്ള റോഡരികിലെ കാടുകൾ വെട്ടി തെളിച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog