ഉളിക്കലിൽ വീടിന് തീപിടിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 4 November 2021

ഉളിക്കലിൽ വീടിന് തീപിടിച്ചുഇരിട്ടി : ഉളിക്കൽ  വീടിന് തീ പിടിച്ചു. പരിക്കളത്തെ കോയാടൻ നാരായണന്റെ ഓടിട്ട വീട്ടിനാണ് തീപിടിച്ചത് .  ബുധനാഴ്ച വൈകുന്നേരം 3 മണിയോടെ അഗ്നിബാധ  ഉണ്ടായത്. അടുക്കളയിലെ ചിമ്മിണിയിൽ ഇട്ടിരുന്ന റബ്ബർ ഷീറ്റിന് തീപിടിച്ചതാണ് അഗ്നിബാധക്ക്  കാരണമായത്.  ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചെങ്കിലും ചിമ്മിണിയുൾപ്പെടെ പൂർണ്ണമായും  കത്തി നശിച്ചു. ഉണങ്ങാനിട്ടിരുന്ന 500 ൽ പരം ഷീറ്റുകളും കത്തി നശിച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog