1200 കിലോ പാൻ മസാലയുമായി മൊത്ത വിതരണക്കാരൻ പിടിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 25 November 2021

1200 കിലോ പാൻ മസാലയുമായി മൊത്ത വിതരണക്കാരൻ പിടിയിൽ


കാസറഗോഡ്.വീട് കേന്ദ്രീകരിച്ച് പാൻ മസാല മൊത്ത വിതരണ വില്പന എക്സൈസ് റെയ്ഡിൽ 1200 കിലോ പാൻ മസാല ശേഖരവുമായി മൊത്തവ്യാപാരി പിടിയിൽ. കുമ്പള കുബണൂരിലെ ഹൈദർ അലി (42) യെയാണ് കാസർഗോഡ് എക്സൈസ്ഐ .ബി യുടെ രഹസ്യവിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്കും ഇൻ്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഉണ്ടായിരുന്ന 1200 കി.ഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഹൈദർ അലി യിൽ നിന്നും വൻ തുക പിഴ ഈടാക്കി. പ്രതിയുടെ വീട്ടിലെ രണ്ട് മുറികൾ ഗോഡൗൺ ആക്കി മാറ്റിയാണ് വ്യാപാരം. കുമ്പള, ഉപ്പള, പെർമുദതുടങ്ങി വിവിധ ഭാഗങ്ങളിൽ പാൻ മസാല വിതരണം നടത്തി വൻ തുകക്ക് എത്തിക്കുകയായിരുന്നു..മധു, പാൻപരാഗ്, കൂൾ, ചൈനി തുടങ്ങിയ നിരോധിത പുകയില ഉൽപന്ന പാക്കറ്റുകളാണ് പിടികൂടിയത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ സി.കെ.വി സുരേഷ്, സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ എന്നിവരാണ് ഉണ്ടായിരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog