.jpeg?f=auto&w=980)
കുത്തുപറമ്പ്: യുവജന പോരാളികള്‍ക്ക് എക്കാലവും ആവേശമാണ് കുത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനും.
വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിലാണ് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നിവര്‍ ജീവന്‍ നല്‍കിയത്. കുത്തുപറമ്പ് ചുവന്ന 1994 നവംബര്‍ 25ന് വെടിയേറ്റ് വീണവരില്‍ സഖാവ് പുഷ്പന്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി നിലകൊള്ളുന്നു.
ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെയാണ് കുത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്നത്.
പേരാവൂരിൽ വൈകിട്ട് 4മണിക്ക് നടക്കുന്ന അനുസ്മരണ പരുപാടി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യും ഡി വൈ എഫ് ഐ സംസ്ഥാനകമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ, കെ കെ ശ്രീജിത്ത് തുടങ്ങിയവർ സംസാരിക്കും. ചെവിടിക്കുന്നുമുതൽ പേരാവൂർ വരെയുള്ള യുവജന പ്രകടനവും അണിനിരക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു