സ്കൂട്ടറിൽ കടത്തുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 November 2021

സ്കൂട്ടറിൽ കടത്തുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി


പയ്യന്നൂർ.സ്കൂട്ടറിൽ കടത്തുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. ചീമേനി കൊടക്കാട് വെള്ളച്ചാലിലെ പുതിയ പറമ്പിൽ രാഘവനെ (58)യാണ് റേഞ്ച് എക്സൈസ് അസി.ഇൻസ്പെക്ടർ എം.യൂനസും സംഘവും പയ്യന്നൂരിൽവെച്ച് പിടികൂടിയത്.പ്രതിയിൽ നിന്നും 12 കുപ്പി മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു .റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ പി.വി.ശ്രീനിവാസൻ ,പി .എം.കെ.സജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്, സജിൻ, സൂരജ് എന്നിവരും ഉണ്ടായിരുന്നു.

മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ.60.7196 നമ്പർ സ്കൂട്ടർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog