ആറളം വഞ്ചിയം മേഖലയില്‍ കനത്ത മഴ, വഞ്ചിയം വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 24 October 2021

ആറളം വഞ്ചിയം മേഖലയില്‍ കനത്ത മഴ, വഞ്ചിയം വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്ന് സംശയംവടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ശക്തമായ മഴ. കണ്ണൂര്‍ ആറളം വഞ്ചിയം മേഖലയില്‍ കനത്ത മഴ തുടരുന്നു. മലവെള്ളപ്പാച്ചിലിനൊപ്പം വഞ്ചിയം പയ്യാവൂര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നു. പ്രദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വഞ്ചിയം വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു

മുക്കാലി, മന്ദംപൊട്ടി, ചപ്പാത്ത് മേഖലകളില്‍ വെള്ളം കരകവിഞ്ഞതിനാല്‍ ചുരം വഴിയുള്ള ഗതാഗതം 
തടസപ്പെട്ടു. ആനമുളി, മുക്കാലി ചെക്‌പോസ്റ്റുകളില്‍ വാഹനങ്ങള്‍ തടഞ്ഞു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലും കനത്ത മഴ തുടരുന്നു. തോടുകളും പുഴകളും കരവിഞ്ഞു. മീന്‍വല്ലം പ്രദേശത്ത് വനത്തിനുള്ളില്‍ കനത്ത മഴ പെയ്തതോടെ തുപ്പനാട് പുഴയും കരകവിഞ്ഞൊഴുകുകയാണ്. തെങ്കര സ്വദേശി ചന്ദ്രന്റെ ബൈക്ക് ഏഴാംവളവില്‍ ഒഴുക്കില്‍പ്പെട്ടു. യാത്രക്കാരനെ രക്ഷപെടുത്തി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog