മഴ തെളിഞ്ഞ് കൃഷിപ്പണിയിലേക്ക് ഇറങ്ങാൻ നാടൊരുങ്ങുമ്പോൾ രാസവളത്തിന് കടുത്ത ക്ഷാമം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 30 October 2021

മഴ തെളിഞ്ഞ് കൃഷിപ്പണിയിലേക്ക് ഇറങ്ങാൻ നാടൊരുങ്ങുമ്പോൾ രാസവളത്തിന് കടുത്ത ക്ഷാമം

പേരാവൂർ:രാസവളങ്ങൾക്ക് കടുത്ത ക്ഷാമം. യൂറിയയും, പൊട്ടാഷും കിട്ടാനില്ല.മഴ തെളിഞ്ഞ് കൃഷിപ്പണിയിലേക്ക് ഇറങ്ങാൻ നാടൊരുങ്ങുമ്പോൾ രാസവളത്തിന് കടുത്ത ക്ഷാമം. ഫാക്ടംഫോസ്, യൂറിയ, പൊട്ടാഷ് എന്നിവയ്ക്കാണ് ക്ഷാമം നേരിടുന്നത്. ഉള്ളവയ്ക്ക് വിലയും കൂട്ടി. ഫാക്ടംഫോസിന് ചാക്കിന് 65 രൂപ കൂടി 1390 രൂപയായി.

റബ്ബറിന് വളപ്രയോഗം നടത്തിത്തുടങ്ങുന്ന സമയമാണിത്. അതുകൊണ്ടുതന്നെ വളക്ഷാമത്തിനൊപ്പം വിലക്കയറ്റവും കർഷകരെ ബുദ്ധിമുട്ടിച്ചുതുടങ്ങിയിട്ടുണ്ട്.

അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതും വളംഫാക്ടറികളിൽ ഉത്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിനും ക്ഷാമത്തിനും കാരണമായി പറയുന്നത്. യൂറിയ, ഫാക്ടംഫോസ് തുടങ്ങിയവയുടെ അസംസ്കൃതവസ്തുക്കൾ ഭാഗികമായും പൊട്ടാഷ് പൂർണമായും ഇറക്കുമതിചെയ്യുകയാണ്.യൂറിയയുടെ വിലനിയന്ത്രണാധികാരം കേന്ദ്രത്തിനായതിനാൽ അതിന്റെ വില കൂടാതെ നിൽക്കുന്നുണ്ട്. എന്നാൽ, രണ്ടരമാസമായി ജില്ലയിൽ യൂറിയയും, പൊട്ടാഷും ലഭിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog