കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ കെ.ടി.ഡി.സി ആരംഭിക്കുന്ന ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിന്‍റെ ശിലാസ്ഥാപനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 30 October 2021

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ കെ.ടി.ഡി.സി ആരംഭിക്കുന്ന ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിന്‍റെ ശിലാസ്ഥാപനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.ലോകത്തിലെ തന്നെ മികച്ച ആറ് ഡ്രൈവ് ഇന്‍ ബീച്ചുകളില്‍ ഒന്നാണ് മുഴപ്പിലങ്ങാടിലേത്. ഇവിടെ റിസോര്‍ട്ട് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ 2008-ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ കാലത്താണ് ആരംഭിച്ചത്. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഉള്‍പ്പെടെ നേടിയെടുത്ത് നിരവധി കടമ്പകള്‍ കടന്നാണ് ഇപ്പോള്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നത്. 

നാല് ഏക്കറിലായാണ് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ കെ റ്റി ഡി സി ഹോട്ടല്‍ സ്ഥാപിക്കുന്നത്. ഇതിന്‍റെ രണ്ടാംഘട്ടമായി ആകെ 9.5 ഏക്കറില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. 40 കോടി രൂപയാണ് ഹോട്ടലിന്‍റെ നിര്‍മ്മാണ ചെലവ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog