ബി.എസ്.എൻ.എൽ എക്സിക്യൂട്ടീവുകൾ ധർണ്ണ സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 28 October 2021

ബി.എസ്.എൻ.എൽ എക്സിക്യൂട്ടീവുകൾ ധർണ്ണ സംഘടിപ്പിച്ചു

കണ്ണൂർ : ബി.എസ്.എൻ.എൽ കണ്ണൂർ ജില്ലാ അഡ്മിനിസ്ട്രേഷൻ്റെ തെറ്റായ നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ, അംഗീകൃത എക്സിക്യൂട്ടീവ് അസോസിയേഷനായ എ ഐ ജി ഇ ടി ഒ എയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു.

ക്ലസ്റ്റർ മെയിൻറനൻസിൻ്റെ അപാകതകൾ പരിഹരിക്കുക , ന്യായമായ സ്ഥലം മാറ്റങ്ങളിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കുക, അഡ്മിനിസ്ട്രേഷൻ്റെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, കാസർകോട് ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ഒരു മാസമായി തുടരുന്ന സമരൻ്റെത്തിന്റെ ഭാഗമായി കണ്ണൂർ ജനറൽ മാനേജറുടെ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ഏകദിന ധർണ എ ഐ ജി ഇ ടി ഒ എ സംസ്ഥാന സെക്രട്ടറി സഹീർ.എസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി രൂപേഷ് രാമകൃഷ്ണൻ സ്വാഗതം പറഞ്ഞ ധർണ്ണയിൽ ജില്ലാ അധ്യക്ഷൻ സന്ദീപ്.പി അധ്യക്ഷത വഹിച്ചു. മുഹമ്മദലി.എം.സി (എ ഐ ജി ഇ ടി ഒ എ സംസ്ഥാന പ്രസിഡണ്ട്), സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിജോ.പി.ജോസഫ്, ബിനോജ് സി.ബി മാക്സ്മിലൻ.കെ, അബ്ദുൾ ബാസിത് പി.കെ, അനിൽ കാണി, പ്രമോദ്.കെ.ജെ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog