സാധുവായ അപേക്ഷയും ബന്ധപ്പെട്ട രേഖകളും ഉണ്ടെങ്കിൽ ധനസഹായം എത്രയും വേഗം നൽകും. 2018 മുതൽ 22 ദിവസമാണ് അപേക്ഷ നൽകിയാൽ ധനസഹായം ലഭ്യമാക്കുന്ന പരമാവധി കാലതാമസം. 2016 ൽ അത് 175 ദിവസമായിരുന്നു. നിലവിൽ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രോഗികൾക്ക് സർക്കാർ നൽകുന്ന ധനസഹായം അപര്യാപ്തമാണെന്നും സഹായ ധനം ചികിത്സയ്ക് ആനുപാതികമായി വർധിപ്പിക്കാൻ ആകുമോയെന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ സഹായത്തിന് അപേക്ഷിക്കുന്ന അർഹരായവർക്ക് 100 മണിക്കൂറിനുള്ളിൽ സഹായധനം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കാന്‍ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു