കെ.സി.സോമൻ നമ്പ്യാർക്ക് പൈതൃക സംരംഭകത്വ - സമുദായ സേവക് ശ്രേഷ്ഠ പുരസ്കാരം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 22 October 2021

കെ.സി.സോമൻ നമ്പ്യാർക്ക് പൈതൃക സംരംഭകത്വ - സമുദായ സേവക് ശ്രേഷ്ഠ പുരസ്കാരം

പിലാത്തറ: പുറച്ചേരി കേശവതീരം ആയുർവ്വേദ ഗ്രാമം ഏർപ്പെടുത്തിയ പൈതൃക സംരംഭകത്വ - സമുദായ സേവക് ശ്രേഷ്ഠ പുരസ്കാരം രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നേതൃനിര പ്രവർത്തകനും സംരംഭകനുമായ കെ.സി.സോമൻ നമ്പ്യാർക്ക്. ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പെ നിർമ്മിച്ച് സത്യസന്ധതയുടെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന തലശ്ശേരി ഒ.വി.റോഡിൻ്റെ ശില്പി വി.പി ശങ്കരൻ നമ്പ്യാർ 1935ൽ ആരംഭിച്ച ശങ്കർ അസോസിയേറ്റ്സ് എന്ന നിർമ്മാണ കമ്പനിയുടെ പൈതൃകത്തിലൂടെ മകൻ കെ.സി.സോമൻ നമ്പ്യാർ സംസ്ഥാനത്തുടനീളം നടത്തിയ നിർമ്മാണ പ്രവൃത്തികളും സാമൂഹിക-സാംസ്കാരിക-സാമുദായിക രംഗങ്ങളിലെ പ്രവർത്തനങ്ങളും മാനിച്ചാണ് പുരസ്കാരം. നിർമ്മാണ പ്രവൃത്തിയിൽ ശങ്കർ അസോസിയേറ്റ്സ് മൂന്നാം തലമുറയിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ അംഗീകാരം.കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ്റെ മലബാർ മേഖലയിലെ ഏക ഡയറക്ടറായ സോമൻ നമ്പ്യാർ മുന്നോക്ക സമുദായത്തിലെ പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി ചെയ്യുന്ന സേവനങ്ങൾ മാതൃകാപരമാണ്. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരെ മാർഗ്ഗദർശിയായി ആത്മബന്ധം പുലർത്തിയിരുന്ന സോമൻ നമ്പ്യാർ നാനാതുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളുമായി വലിയൊരു സൗഹൃദബന്ധങ്ങളുടെ ഉടമയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും വ്യാപൃതനാണ്. മികച്ച പ്രഭാഷകനുമാണ്. നവമ്പർ രണ്ടാം വാരത്തിൽ കേശവ തീരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog