നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടും: മന്ത്രി എം വി ഗോവിന്ദന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 22 October 2021

നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടും: മന്ത്രി എം വി ഗോവിന്ദന്‍

നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടും: മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം | കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയ എല്ലാ നിര്‍മാണ പെര്‍മിറ്റുകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ച് നല്‍കും. ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

കൊവിഡ് പ്രതിസന്ധി പൂര്‍ണമായി വിട്ടൊഴിയാത്ത സാഹചര്യത്തിലാണിതെന്ന് മന്ത്രി പറഞ്ഞു. കേരള മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയതും 2020 മാര്‍ച്ച് 10ന് അവസാനിക്കുന്നതുമായ എല്ലാ നിര്‍മാണ പെര്‍മിറ്റുകള്‍ക്കും നേരത്തെ 2021 സെപ്തംബര്‍ 30 വരെ കാലാവധി നീട്ടിനല്‍കിയിരുന്നു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog