കേശദാതാക്കൾക്ക് മിനിക്ലബ്ബിന്റെ ആദരം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 17 October 2021

കേശദാതാക്കൾക്ക് മിനിക്ലബ്ബിന്റെ ആദരം

കേശദാതാക്കൾക്ക് മിനിക്ലബ്ബിന്റെ ആദരം

 ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തിയവരേയും, ഒറ്റമൈന എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ഇഗ്മോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിൽ സ്പെഷ്യൽജൂറി അവാർഡ് നേടിയ അനോഷ്കയേയും മട്ടന്നൂർ മിനി സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബിന്റേയും അമ്മ പെയിൻ ആന്റ് പാലിയേറ്റീവിന്റേയും നേതൃത്വത്തിൽ ആദരിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മിനി ഓഡിറ്റോറിയത്തിൽ നടന്നചടങ്ങ് കവി ഉദ്ദേശിച്ചത് ഫെയിം ചലച്ചിത്രസംവിധായകൻ പി.എം. തോമസ്കുട്ടി ഉദ്ഘാടനംചെയ്തു. ഡോ. ജി. കുമാരൻ നായർ അധ്യക്ഷതവഹിച്ചു. വി.കെ. ഷാജി, ലൈജു കുര്യാക്കോസ്, മനു താൾ എന്നിവർ സംസാരിച്ചു. കെ.കെ. കീറ്റുകണ്ടി സ്വാഗതവും സതീഷ് കൊതേരി നന്ദിയുംപറഞ്ഞു.
ചടങ്ങിൽ അടുത്തഘട്ടത്തിലെ കേശദാതാക്കളെ സദസ്സിനുപരിചയപ്പെടുത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog