സെറിബ്രൽ പാൾസി ദിനത്തിൽ അനുമോദിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 17 October 2021

സെറിബ്രൽ പാൾസി ദിനത്തിൽ അനുമോദിച്ചു.

സെറിബ്രൽ പാൾസി ദിനത്തിൽ അനുമോദിച്ചു.

സാമൂഹ്യ നീതി വകുപ്പ്, നാഷണൽ ട്രസ്റ്റ് എൽ എൽ സി കണ്ണൂർ, ഹ്യൂമണിറ്റി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ സഹജീവനം ഹെല്പ് ഡെസ്കുമായി ചേർന്ന് ലോക സെറിബ്രൽ പൾസി ദിനത്തിൽ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. 

ബഹു: ജില്ലാ കലക്ടർ ശ്രീ. ചന്ദ്രശേഖർ ഐ എ എസ് അധ്യക്ഷനായി. 

സെറിബ്രൽ പാൾസി ബാധിച്ച് ഏറെ അവശതകൾക്കിടയിലും കണ്ണൂർ യൂണിവേഴ്സിറ്റി യിൽ നിന്നും റെഗുലറായി എം ബി എ ബിരുദം ഉയർന്ന മാർക്കോടു കൂടെ പൂർത്തിയാക്കി പ്ലൈവുഡ് കമ്പനിയിൽ അക്കൗണ്ടിംഗ് വിഭാഗത്തിൽ ജോലി നോക്കുന്ന വളപട്ടണം സ്വദേശി ശ്രീ മുഹമ്മദ് റസ് വിൻ കെ പി, തന്റെ രചനകളിലൂടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായ പയ്യന്നൂർ സ്വദേശി പ്രണവ് എം പി എന്നിവരെയാണ് അനുമോദിച്ചത്.

 അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീ കെ കെ ദിവാകരൻ
അർഹരായവർക്ക് മറ്റു ആനുകൂല്യങ്ങളും വീൽചെയറുകളും വിതരണം ചെയ്തു. 

വയ്യായ്മകൾക്കിടയിലും ജീവിത വിജയങ്ങൾ കയ്യെത്തി പിടിച്ചവർക്ക് നൽകിയ ഈ അനുമോദനം മുന്നോട്ടുള്ള യാത്രയിൽ അവർക്ക് കൂടുതൽ ഊർജം പകരുന്നതായി മാറി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog