കുടിവെള്ളക്ഷാമത്തിനും വരൾച്ചയ്ക്കും പരിഹാരമായി കാര്യങ്കോട്‌ പുഴയിൽ ചെറുതടയണ നിർമിക്കാൻ ആലോചനായോഗം ചേര്‍ന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുടിവെള്ളക്ഷാമത്തിനും വരൾച്ചയ്ക്കും പരിഹാരമായി കാര്യങ്കോട്‌ പുഴയിൽ ചെറുതടയണ നിർമിക്കാൻ ആലോചനായോഗം ചേര്‍ന്നു


ചെറുപുഴ : കുടിവെള്ളക്ഷാമത്തിന്നും വരൾച്ചയ്ക്കും പരിഹാരമായി കാര്യങ്കോട്‌ പുഴയിൽ ചെറുതടയണ നിർമിക്കുന്നതിനായി കയ്യൂര്‍ - ചീമേനി പഞ്ചായത്ത് ഹാളില്‍ ആലോചനായോഗം നടന്നു.എം.രാജഗോപാലൻ എം.എൽ.എ., കളക്ടർ സ്വാഗത്‌ ആർ.ഭണ്ഡാരി, സമീപ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ജനജീവിതത്തെ ബാധിക്കാതെ ഉയരം കുറച്ച് ജലം വിവിധ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുന്ന തരത്തിൽ ചെറു തടയണ പണിയുകയാണ് ലക്ഷ്യം.

അടുത്ത കാലത്തായി വേനലിൽ കാര്യങ്കോട്‌ പുഴയുടെ സമീപ പഞ്ചായത്തുകളിലെല്ലാം കടുത്ത വരൾച്ചയാണ്. ചെറുകുടിവെള്ള പദ്ധതികളെല്ലാം വേനലിൽ വരളുന്നു. പലയിടത്തും പഞ്ചായത്തുകൾ ടാങ്കിൽ ജലവിതരണം നടത്തുകയാണ്.

കാസർകോട് ജില്ലയിലെ
കയ്യൂർ- ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കണ്ണൂർ ജില്ലയിലെ ചെറുപുഴ, പെരിങ്ങോം-
വയക്കര എന്നീ പഞ്ചായത്തുകളിലെ ജലസേചനത്തിനും ഭൂഗർഭ ജല റീചാർജിനുമാണ് പദ്ധതി തയ്യാറാക്കുന്നത്.

പാലായി റഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടു കൂടി ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിയും. കാക്കടവിൽ നിലവിൽ നാലുമീറ്റർ ഉയരത്തിൽ സ്ഥിര തടയണ നിർമാണം പൂർത്തിയായി വരുന്നുണ്ട്‌.

അവിടെനിന്ന്‌ ഏഴിമല നാവിക അക്കാദമി, രാമന്തളി പഞ്ചായത്ത്, പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പ് എന്നിവിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്നുണ്ട്. കൂടാതെ, സമീപത്തായി കയ്യൂർ-ചീമേനി പഞ്ചായത്തിന്റെ 10 കോടി രൂപയുടെ എൻഡോസൾഫാൻ നബാർഡ് പാക്കേജിലുള്ള കുടിവെള്ള പദ്ധതിയും പൂർത്തിയായി വരുന്നുണ്ട്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha