വിദ്യാര്‍ത്ഥിക്ക് ഇഷ്ടമുള്ള സ്കൂളില്‍ ചേരാൻ ടിസി വേണ്ട; വിദ്യാഭ്യാസ മന്ത്രി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 6 October 2021

വിദ്യാര്‍ത്ഥിക്ക് ഇഷ്ടമുള്ള സ്കൂളില്‍ ചേരാൻ ടിസി വേണ്ട; വിദ്യാഭ്യാസ മന്ത്രി


കൊവിഡ് കാലത്ത് ടി സി ഇല്ലാതെ വിദ്യാർത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളിൽ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെൽഫ് ഡിക്ളറേഷൻ ഉണ്ടെങ്കിൽ വിദ്യാർത്ഥിയ്ക്ക് അഡ്മിഷൻ എടുക്കാം. ഇതു സംബന്ധിച്ച് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചില സ്കൂളുകൾ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സർക്കാർ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. 

ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്ഷൻ 5 ( 2 ) , ( 3 ) അനുശാസിക്കും പ്രകാരം പ്രസ്തുത സ്കൂളിലെ പ്രധാന അധ്യാപകൻ ടിസി നൽകേണ്ടതുണ്ട്. വിദ്യാർത്ഥി പുതുതായി ചേരാൻ ഉദ്ദേശിക്കുന്ന സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്മിഷൻ നൽകാൻ സാധിക്കൂ. ഹയർസെക്കൻഡറി സ്കൂൾ ട്രാൻസ്ഫർ സിംഗിൾ വിൻഡോ അഡ്മിഷൻ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും മന്ത്രി  വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog