സാമ്പത്തിക തട്ടിപ്പ് നടത്തിയത് സി.പി എം നേതൃത്വം:, കോൺഗ്രസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 6 October 2021

സാമ്പത്തിക തട്ടിപ്പ് നടത്തിയത് സി.പി എം നേതൃത്വം:, കോൺഗ്രസ്


പേരാവൂർ ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന ചിട്ടിതട്ടിപ്പിൽ തട്ടിയെടുത്ത കോടികളുടെ ഉത്തരവാദിത്വം സെക്രട്ടറിക്ക് മാത്രമല്ല, സി.പി.എം.നേതൃത്വം നൽകുന്ന ഭരണ സമിതിക്കും സെ സൈറ്റിയെ നിയന്ത്രിക്കാൻ സി.പി.എം രൂപികരിച്ച നിയന്ത്രണ സമിതിക്കും തട്ടിപ്പ് പണത്തിൻ്റെ പങ്ക് പറ്റിയതിൽ ഉത്തരവാദിത്ത്വമുണ്ടെന്നും എത്രയും വേഗം സി.പി.എം നേതൃത്വം പാവങ്ങളെ പറ്റിച്ച പണം തിരിച്ച് നൽകണമെന്നും പേരാവൂർ മേഖലയിലെ സി.പി.എം.നേതാക്കൾ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നടത്തിയ മുഴുവൻ സാമ്പത്തിക ഇടപാടും വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്നും സി.പി.എം.നേതൃത്വത്തിൻ്റെ ചിട്ടി തട്ടിപ്പിനെതിരെ വരും ദിവസങ്ങളിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ശക്തമായ സമരം ആരംഭിക്കുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബൈജു വർഗ്ഗീസ്, പി.സി.രാമകൃഷ്ണൻ, ലിസ്സി ജോസഫ്, പൊയിൽ മുഹമ്മദ്, ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറത്ത് എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog