പാത്തിപാലത്ത് അമ്മയും കുട്ടിയും പുഴയിൽ വീണു. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി അമ്മയെ കാണ്മാനില്ല, സംഭവത്തിൽ ദുരൂഹത - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 15 October 2021

പാത്തിപാലത്ത് അമ്മയും കുട്ടിയും പുഴയിൽ വീണു. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി അമ്മയെ കാണ്മാനില്ല, സംഭവത്തിൽ ദുരൂഹതപാത്തിപ്പാലം – വള്ള്യായി റോഡിൽ ജല അതോറിറ്റിക്ക് സമീപത്തായി ചാത്തൻ മൂല ഭാഗത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് . അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പുഴയിൽ നിന്നും ഇവരെ കരക്കെത്തിച്ചത് . കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ നിലവിളിയിൽ നാട്ടുകാർ വീണ്ടും തിരച്ചിലിനിറങ്ങി . കോടതി ജീവനക്കാരനായ പത്തായക്കുന്നിലെ കെ.പി ഷിനുവിന്റെ ഭാര്യ സോനയും , മകൻ അൻവിതുമാണ് അപകടത്തിൽ പെട്ടത് . സ്ഥലത്തു നിന്നും ഭർത്താവ് ഓടിപ്പോയതാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട് .


വള്ള്യായി ഭാഗത്തേക്കാണ് ഓടിപ്പോയതെന്ന സൂചന ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ വ്യാപക തിരച്ചിൽ നടത്തുന്നുണ്ട് . ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിലാണ് ഇവർ പുഴക്കരയിലെത്തിയത് . ഈ ബൈക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി . നാട്ടുകാരും , ഫയർഫോഴ്സും , നടത്തിയ തിരച്ചിലിനിടെ കുഞ്ഞിനെ ഒരു കിലോമീറ്റർ ദൂരെ കണ്ടെത്തുകയായിരുന്നു . ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി . വിവരമറിഞ്ഞ് തലശേരി എ.സി.പി വിഷ്ണു പ്രദീപ് , കെ.പി മോഹനൻ എം എൽ എ എന്നിവർ ഉൾപ്പടെ നിരവധി പേർ സ്ഥലത്തെത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog