അമ്മയെ മകള്‍ വെട്ടിക്കൊന്നു; മൃതദേഹം കത്തിക്കാനും ശ്രമം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 10 September 2021

അമ്മയെ മകള്‍ വെട്ടിക്കൊന്നു; മൃതദേഹം കത്തിക്കാനും ശ്രമം

തിരുവനന്തപുരം ∙ ബാലരാമപുരം നരുവാമൂട് അരിക്കടമുക്കിൽ അമ്മയെ മകൾ വെട്ടിക്കൊന്നു. രാവിലെ 8 മണിയോടെ മകൾ ലീലയുടെ (62) വെട്ടേറ്റ് അന്നമ്മയാണ് (85) മരിച്ചത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റു. ലീല മാനസികരോഗത്തിനു നേരത്തേ ചികിത്സ നേടിയിരുന്നതായി പൊലീസ് പറഞ്ഞു.
അമ്മയെ വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും ശ്രമമുണ്ടായി. ശരീരം ഭാഗികമായി കത്തി. ലീല വിവാഹിതയാണെങ്കിലും മക്കളും ഭർത്താവുമായി അകന്നു കഴിയുകയാണ്. ഇവരെ വീട്ടിൽ വരാൻ ലീല സമ്മതിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് പറയുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog