ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ചെട്ട്യാംപറമ്പ് ഗവ.യു.പി.സ്‌കൂള്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 10 September 2021

ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ചെട്ട്യാംപറമ്പ് ഗവ.യു.പി.സ്‌കൂള്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും

.

കേളകം പഞ്ചായത്തിലെ ചെട്ട്യാംപറമ്പ് ഗവ.യു.പി.സ്‌കൂളിന് സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സകൂള്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ സെപ്തംബര്‍ 14-ന് ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

 

 

ഓണ്‍ലൈന്‍ ഉദ്ഘാടനത്തോടൊപ്പം അന്നേ ദിവസം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്‌കൂളില്‍ ഫലകം അനാച്ഛാദനം പേരാവൂര്‍ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് നിര്‍വ്വഹിക്കും. സ്‌കൂളില്‍ നടക്കുന്ന തറക്കല്ലിടല്‍ ചടങ്ങില്‍ സ്‌കൂളില്‍ ആദ്യം പ്രവേശനം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ജോസഫ് കൊച്ചിത്തറ ആദ്യത്തെ കല്ലിടല്‍ കര്‍മം നിര്‍വ്വഹിക്കും.

 

കണ്ണൂര്‍ എംപി കെ.സുധാകരന്‍, രാജ്യസഭാംഗം വി.ശിവദാസന്‍, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രധാന അദ്ധ്യാപിക കുമാരി രാജന്ദ്രന്‍. പറഞ്ഞു. പരിപാടിയുടെ ഭാഗമായി സ്‌കൂളില്‍ നടന്ന സംഘാടക സമിതി യോഗം ബ്ലോക്ക് മെമ്പര്‍ മേരിക്കുട്ടി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു."

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog