പൈസക്കരി ദേവമാത ഹൈസ്കൂൾ;സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ഇന്ന് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 16 September 2021

പൈസക്കരി ദേവമാത ഹൈസ്കൂൾ;സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ഇന്ന്

പൈസക്കരി ദേവമാത ഹൈസ്കൂൾ;സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ഇന്ന്പയ്യാവൂർ: പൈസക്കരി ദേവമാത ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ സ്കൂൾതല ഉദ്ഘാടനം ഇന്ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ അധ്യക്ഷത വഹിക്കും.അഡ്വ . സജീവ് ജോസഫ് എം . എൽ . എ മുഖ്യാതിഥിയായിരിക്കും. സ്‌കൂൾ മാനേജർ ഫാ .സിബി പാലാക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തും.പയ്യാവൂർ പ്രിൻസിപ്പൽ എസ്ഐ കെ വി നിഷിത് പദ്ധതി വിശദീകരണം നടത്തും.സ്‌കൂൾ പ്രധാനാധ്യാപകൻ എൻ വി മാത്യു,ജില്ലാ പഞ്ചായത്ത് അംഗം എൻ . പി . ശ്രീധരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി . ആർ . രാഘവൻ,പയ്യാവൂർ പഞ്ചായത്ത് അംഗങ്ങളായ ടെൻസൺ ജോർജ്,ആനീസ് നെട്ടനാനി,പി . ടി . എ . പ്രസിഡന്റ് ബിനു മണ്ഡപത്തിൽ,സ്പോർട്സ് അക്കാദമി സെക്രട്ടറി ബേബി നെട്ടനാനി,സി എ ജോസഫ്,ജോയി വണ്ടാക്കുന്നേൽ,ദേവമാതാ കോളേജ് പ്രിൻസിപ്പാൾ ഡോ : എം . ജെ . മാത്യു,ദേവമാതാ എച്ച്.എസ്. എസ് പ്രിൻസിപ്പാൾ എൻ. ഡി. സണ്ണി,സെന്റ് മേരീസ് യു.പി. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ ജോർജ്ജ്,ഭഗവത്പാദ ഐ. ടി. ഐ പ്രിൻസിപ്പാൾ സി. എം രാജു എന്നിവർ പ്രസംഗിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog