ഒപ്പം " ഡിജിറ്റൽ ബുള്ളറ്റിനുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 16 September 2021

ഒപ്പം " ഡിജിറ്റൽ ബുള്ളറ്റിനുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്

ഡിജിറ്റൽ ബുള്ളറ്റിനുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്

പയ്യാവൂർ: ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി വർഷത്തിൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിൻ്റെ നൂതന സംരംഭമാണ് ഒപ്പം. എന്ന പേരിലുള്ള ഡിജിറ്റൽ ബുള്ളറ്റിൻ്റെ പ്രസിദ്ധീകരണം.ഗ്രാമ പഞ്ചായത്തിൻ്റെ പദ്ധതികൾ, വിവിധ പ്രോഗ്രാമുകൾ, സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആകർഷകമായ രീതിയിൽ പൊതുജനങ്ങളിലെത്തിക്കുക, ഗ്രാമ പഞ്ചായത്തിലെ കലാകാരന്മാരുടേയും, എഴുത്തുകാരുടേയും  സർഗസൃഷ്ടികൾ പ്രസിദ്ധപ്പെടുത്തുന്നതിലൂടെ അവർക്ക് പ്രാദേശിക തലത്തിൽ പരിഗണനയും പ്രോൽസാഹനവും നൽകുക,നവ മാധ്യമങ്ങളുടെ സാധ്യതകൾ ഔദ്യോഗിക അറിയിപ്പുകളും ബോധവൽക്കരണവും നടത്തുന്നതിന് പ്രയോജനപ്പെടുത്തുക എന്നിവയാണ് ഡിജിറ്റൽ ബുള്ളറ്റിൻ്റെ പ്രസിദ്ധീകരണത്തിലൂടെ ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.ഇതിനായി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ ചെയർമാനായും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ്  കൺവീനറായും,  വൈസ് പ്രസിഡണ്ട് കെ .എം.ശോഭന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ, എം എം പ്രജോഷ്, മൂസാൻ കുട്ടി തേർലായി  കലാ-സാഹിത്യ രംഗത്തു നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി എഡിറ്റോറിയൽ ബോർഡും രൂപീകരിച്ചു. ഡിജിറ്റൽ ബുള്ളറ്റിൻ്റെ ആദ്യ ലക്കം പ്രശസ്ത ചിത്രകാരൻ എബി.എൻ.ജോസഫിൻ്റെ ബിയോണ്ട് ദ ലിമിറ്റ്സ് എന്ന ചിത്രത്തിൻ്റെ കവർ പേജോടു കൂടി ഉടൻ പ്രസിദ്ധീകരിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog