പഞ്ചാബില്‍ സ്കൂളുകളെല്ലാം തുറന്നു, ജനജീവിതം സാധാരണ നിലയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 2 August 2021

പഞ്ചാബില്‍ സ്കൂളുകളെല്ലാം തുറന്നു, ജനജീവിതം സാധാരണ നിലയില്‍


ചണ്ഡീഗഡ്ഃ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ഒരു വര്‍ഷത്തിനു ശേഷം മുഴുവന്‍ സ്കൂളുകളും ഇന്നു തുറന്നു. പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനം ക്ലാസ് മുറികളിലേക്കു മാറ്റി. പകുതി കുട്ടികളെ വീതമാണ് ഓരോ ക്ലാസിലും പ്രവേശിപ്പിക്കുന്നത്. കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണു സ്കൂളുകളുടെ പ്രവര്‍ത്തനം. കോവിഡ് വ്യാപനം ശരാശരി നൂറിലേക്കു താഴുകയും രോഗ സ്ഥിരീകരണ നിരക്ക് സ്ഥിരമായി അഞ്ചു ശതമാനത്തില്‍ താഴെയെത്തിയതുമാണ് പഞ്ചാബിലെ ജനജീവിതം സാധാരണ നിലയിലെത്തിക്കാന്‍ കഴിഞ്ഞ തെന്നു മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.

മുഴുവന്‍ അധ്യാപകര്‍ക്കും രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കി. പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്ക് അന്‍പുതു ശതമാനം വാക്സിന്‍ നല്‍കി. കുട്ടികള്‍ക്കെല്ലാം സെല്‍ഫ് സാനിറ്റൈസേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. താപനില പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഓരോ കുട്ടിയെയും ക്ലാസില്‍ പ്രവേശിപ്പിക്കുന്നത്.

ഇന്നു രാവിലെ തന്നെ കുട്ടികള്‍ സ്കൂളുകളിലെത്തിയിരുന്നു. ഇന്നു ഹാജരാകേണ്ട കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ അധികൃതരാണ് കുട്ടികളെ അറിയിച്ചത്. പകുതി കുട്ടുകള്‍‌ക്കാണ് ഒരു സമയം ക്ലാസില്‍ പ്രവേശനം. ബാക്കി പകുതി അടുത്ത ദിവസം ഹാജരാകും., സ്കൂളില്‍ ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ ലൈന്‍ ക്ലാസ് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വിജയിന്ദര്‍ സിംഗള അറിയിച്ചു. പത്തു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ കഴിഞ്ഞ മാസം 23 മുതല്‍ ആരംഭിച്ചിരുന്നു.

ഇതുവരെ ആറു ലക്ഷത്തോളം പാര്‍ക്കാണു പഞ്ചാബില്‍ കോവിഡ് സ്ഥിരീകരിച്ചത്. 5.82 ലക്ഷം പേര്‍ രോഗമുക്തി നേടി. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ പഞ്ചാബ് ആണ് ആദ്യമായി പൂര്‍ണ തോതില്‍ തുറക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog