ബി.എസ്.സി. നഴ്സിംഗ് പരീക്ഷാ നടത്തിപ്പിൽ ആശങ്ക പങ്കുവച്ച് വിദ്യാർഥികൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 2 August 2021

ബി.എസ്.സി. നഴ്സിംഗ് പരീക്ഷാ നടത്തിപ്പിൽ ആശങ്ക പങ്കുവച്ച് വിദ്യാർഥികൾ


ബി.എസ്.സി. നഴ്സിംഗ് പരീക്ഷാ നടത്തിപ്പിൽ ആശങ്ക പങ്കുവച്ച് വിദ്യാർഥികൾ. പി.പി.ഇ. കിറ്റ് ധരിച്ച് പരീക്ഷാ എഴുതണമെന്ന അധികൃതരുടെ നിർദേശത്തിൽ വിദ്യാർഥികൾ എതിർപ്പ് പ്രകടിപ്പിച്ചു. പരീക്ഷ എഴുതേണ്ട പകുതിയോളം വിദ്യാർഥികൾ ക്വാറന്റൈനിൽ ആണെന്ന് വിദ്യാർഥികൾ അറിയിച്ചു. കൊവിഡ് ബാധിതരായവരും ക്വാറന്റൈനിൽ കഴിയുന്നവരും ഒരേ ഹോസ്റ്റലിലാണ് താമസം.

ബുധനാഴ്ച നടത്താനിരിക്കുന്ന ബി.എസ്.സി. നഴ്സിംഗ് പരീക്ഷ സാഹചര്യം മനസിലാക്കി മാറ്റി വെക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ പരീക്ഷ മാറ്റുന്നത് പരിഗണനയിലില്ലെന്നാണ് കേരള ഹെൽത്ത് യൂണിവേഴ്സിറ്റി അറിയിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog