മർദനമേറ്റ അഞ്ചരക്കണ്ടി സ്കൂൾ ബസ് ഡ്രൈവർ മരിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 10 August 2021

മർദനമേറ്റ അഞ്ചരക്കണ്ടി സ്കൂൾ ബസ് ഡ്രൈവർ മരിച്ചു.


അഞ്ചരക്കണ്ടി: ക്രൂരമായ മർദനത്തിനിരയായി ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ മരണപ്പെട്ടു. അഞ്ചരക്കണ്ടി സ്കൂൾ ബസ് ഡ്രൈവർ ഓടത്തിൽ പീടികയിലെ മഠത്തിൽ ഷിജുവാണ് (36) മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച സ്കൂൾ ബസ് സ്റ്റാർട്ട് ചെയ്യാൻ പോയപ്പോഴാണ് ഗ്രൗണ്ടിൽ വച്ച് മാരകായുധങ്ങളുമായി മൂന്നംഗ സംഘം മർദ്ദിച്ചത്. നേരത്തെ ഉണ്ടായിരുന്ന വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് സൂചന. മർദനമേറ്റയുടൻ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ന്യൂറോ സർജറിക്ക് വിധേയനായ ഷിജുവിൻ്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ മരണപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓടത്തിൽ പീടികയിലെ അനൂപ് (42) ഷാജി (41) പ്രജിത്ത് എന്നിവർ ഇപ്പോൾ റിമാൻറിലാണുള്ളത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog