18 മുതൽ ഇരിട്ടിയിൽ ഗതാഗത പരിഷ്കരണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 11 August 2021

18 മുതൽ ഇരിട്ടിയിൽ ഗതാഗത പരിഷ്കരണം


ഇരിട്ടി: 18 മുതൽ ഇരിട്ടിയിൽ ഗതാഗത പരിഷ്‌കരണം നടപ്പാക്കാൻ നഗരസഭാ, പൊലീസ്‌, മോട്ടോർ വാഹനവകുപ്പ്‌, വ്യാപാരി സംഘടനാ പ്രതിനിധി യോഗം തീരുമാനിച്ചു. പയഞ്ചേരിമുക്കിൽ മട്ടന്നൂർ റോഡ്‌, പേരാവൂർ റോഡ്‌ ബസ്‌ സ്‌റ്റോപ്പുകൾ പുനക്രമീകരിച്ച്‌ അപകട രഹിതമാക്കും. ടൗണിൽ സ്വകാര്യ വാഹനങ്ങളുടെ സ്ഥിരം പാർക്കിങ് ഒഴിവാക്കും  നായനാർ ഓപ്പൺ ഓഡിറ്റോറിയം, പഴയ പാലത്തെ നഗസരഭാ റോഡ്‌ പാർശ്വങ്ങളും മാർക്കറ്റിന്‌ നീക്കിവച്ച സ്ഥലവും സ്വകാര്യ വാഹന പാർക്കിങ്ങിന്‌ ഉപയോഗിക്കും. നിലവിലുള്ള പേ പാർക്കിങ് കേന്ദ്രം നവീകരിച്ച്‌ ഉപയോഗപ്പെടുത്തും. നേരമ്പോക്ക്‌ റോഡിനിരുവശത്തും പൂർണമായും പാർക്കിങ് തടയും. താലൂക്കാശുപത്രി, ഫയർ സ്‌റ്റേഷൻ റോഡായതിനാലാണിത്‌. ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ പാർക്കിങ് കേന്ദ്രങ്ങളും ബസ്‌ സ്‌റ്റോപ്പുകളും പൊലീസ്‌, മോട്ടോർ വാഹനവകുപ്പ്‌, നഗരസഭാ നേതൃത്വത്തിൽ അടയാളപ്പെടുത്തും. ടൗണിൽ ട്രാഫിക്‌ സൂൂചക ബോർഡുകളും സ്ഥാപിക്കും. നഗരസഭാ പാർക്കിങ് കേന്ദ്രങ്ങളിൽ കുടുംബശ്രീ പ്രവർത്തകർക്ക്‌ ചുമതല നൽകും. കെഎസ്‌ടിപി റോഡ്‌ നവീകരണ ഭാഗമായി ടൗണിൽ നടത്തേണ്ടുന്ന സൗന്ദര്യവൽകരണ പ്രവൃത്തികൾ, അഴുക്ക്‌ ചാൽ സ്ലാബിടൽ, കൈവരികൾ സ്ഥാപിക്കൽ എന്നിവ വേഗത്തിലാക്കാൻ നിർദ്ദേശിക്കാനും സംയുക്‌ത യോഗം തീരുമാനിച്ചു. നെഗരസഭാ ചെയർമാൻ കെ ശ്രീലത അധ്യ:ക്ഷയായി. വൈസ്‌ ചെയർമാൻ പി പി ഉസ്‌മാൻ, കൗൺസിലർ അബ്‌ദുൾറഷീദ്‌, സിഎ കെ ജെ ബിനോയ്‌, എസ്‌ഐ ദിനേശൻ കൊതേരി, എംവിഐ ശ്രീജേഷ്‌, അയൂബ്‌ പൊയിലൻ, പി അശോകൻ, പ്രിജേഷ്‌ അളോറ, എം കെ ഫിറോസ്‌, കെ സി സുരേഷ്‌ ബാബു, എൻ വി രവീന്ദ്രൻ, എസ്‌ സ്വരൂപ്‌ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog