സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് മുതൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 10 August 2021

സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് മുതൽ


തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളത്തിലെ കൃഷിക്കാരുടെ ഉത്പ്പന്നങ്ങൾക്കായി പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.

ഒരു ദിവസം ഒരു ഓണച്ചന്തയിൽ 75 പേർക്ക് മാത്രമായിരിക്കും പ്രവേശനം ഇവർക്ക് മുൻകൂട്ടി ടോക്കൺ നൽകി പ്രവേശനത്തിനുള്ള സമയം ക്രമീകരിക്കും. പൊതുവിപണിയെക്കാളും 30 ശതമാനം വിലക്കിഴിവിലാണ് സാധനങ്ങൾ ലഭ്യമാക്കുക. രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെയാകും ഓണച്ചന്തകളുടെ സമയം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഓണച്ചന്തകളുടെ പ്രവർത്തനം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog