റബ്ബർ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണം: കേരള കോൺഗ്രസ് (സ്കറിയ) - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 13 August 2021

റബ്ബർ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണം: കേരള കോൺഗ്രസ് (സ്കറിയ)


നീലേശ്വരം:റബ്ബർ വിലയിടിവിനെത്തുടർന്ന്  പ്രതിസന്ധിയിലായ  റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ബജറ്റിൽ നീക്കിവച്ച  സബ്സിഡി ഓണത്തിനെങ്കിലും കർഷകർക്ക് ലഭ്യമാക്കണമെന്നും കേരള കോൺഗ്രസ് സ്കറിയ വിഭാഗം കാസറഗോഡ് ജില്ലാക്കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡും തൊഴിൽ രാഹിത്യവും വിലയിടിവും ചേർന്ന് റബ്ബർ കർഷകരുടെ ജീവിതത്തെ ദുരിതമയമാക്കിയിരിക്കുകയാണ്. സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം.നീലേശ്വരത്ത് പാർട്ടി ജില്ലാക്കമ്മറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി.എം.മൈക്കിൾ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി ജേക്കബ് കാളിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോർജുകുട്ടി തോമസ് മാടപ്പള്ളി, ബാലചന്ദ്രൻ.പി,രാമചന്ദ്രൻ പെരിയ,സണ്ണി പുതനപ്ര, ബേബി വെട്ടുകല്ലേൽ,ബിജു വി.സി,ജോണിഅഗസ്റ്റ്യൻ ,ടി.രാജു എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog