തളിപ്പറമ്പ് 15 ലിറ്റർ മാഹി (30 കുപ്പികൾ) വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 13 August 2021

തളിപ്പറമ്പ് 15 ലിറ്റർ മാഹി (30 കുപ്പികൾ) വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ പെരുമ്പടവിലെ ഐപ്പാറ വീട്ടിൽ ബെന്നി സേവ്യറെ (50)യാണ് ആലക്കോട് ഫെറോന പള്ളിക്ക് സമീപം വെച്ച് ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി: എക്‌സൈസ് ഇൻസ്പെക്ടർ ടി. ന്തച്ച് ഷെഫീഖിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടയിൽ ബസ്സിൽ നിന്നും പിടികൂടിയത്. 

 ഓണം സ്‌പെഷ്യൽ ഡ്രൈവ് ഡ്യൂട്ടി ഭാഗമായി  ആലക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ  പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ   അസി:എക്സൈസ് ഇൻസ്‌പെക്ടർ ടി.എച്ച്.ഷെഫീഖിന്റെ നേതൃത്വത്തിൽ  വാഹന പരിശോധന  നടത്തി വരികയായിരുന്നു .  റെയ്ഡിൽ  പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവ്,  പ്രിവന്റീവ് ഓഫീസർ  ഗ്രേഡ്‌  കെ.കെ. സാജൻ, ടി. ആർ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ മാരായ  പി. ഷിബു, എം.സുരേന്ദ്രൻ, വി.ധനേഷ്  എന്നിവർ പങ്കെടുത്തു.
 ബെന്നി സേവ്യർ പരുമ്പടവ്,പാടിയോട്ടുചാൽ,ചെറുപുഴ,പ്രദേശത്തെ പ്രധാന മാഹിമദ്യ വില്പനക്കാരനും മാഹിയിൽനിന്ന് സ്ഥിരമായി മദ്യംകടത്താറുണ്ടെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog