സബർമതി ആശ്രമം പൊളിച്ചു മാറ്റുന്നത് ഗാന്ധിജിയെ അപമാനിക്കുന്നതിന് തുല്യം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 12 August 2021

സബർമതി ആശ്രമം പൊളിച്ചു മാറ്റുന്നത് ഗാന്ധിജിയെ അപമാനിക്കുന്നതിന് തുല്യം


ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയ മഹാത്മാ ഗാന്ധി സ്ഥാപിച്ച്, മഹാത്മജി 13 വർഷത്തോളം ജീവിച്ച സബർമതി ആശ്രമം വികസനം നടപ്പിലാക്കാൻ എന്ന പേരിൽ നശിപ്പിക്കുന്ന ബിജെപി ഭരിക്കുന്ന ഗുജറാത്ത് സംസ്ഥാന സർക്കാർ തീരുമാനം ഗാന്ധിജിയോട് കാണിക്കുന്ന നിന്ദയാണെന്ന് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി.
 സബർമതി നദീ തീരത്ത് ഗാന്ധിജി സ്ഥാപിച്ച ലളിതവും ആഡംബര രഹിതവുമായ  ഈ ഭവനത്തിൽ നിന്നാണ് സ്വാതന്ത്ര്യ സമരത്തിലെ നിർണായക സമര ആഹ്വാനമായ ദണ്ഡിയാത്ര സംഘടിപ്പിച്ചെതെന്നും. ഗാന്ധിജി 1917 മുതൽ 1930 വരെ 13 വർഷത്തോളം താമസിച്ച  ഈ ആശ്രമം എന്നും അതിൻറെ തനിമ നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണെന്നും ഇൻക്കാസ് ജനറൽ സെക്രട്ടറി പറഞ്ഞു .
ആഡംബര കെട്ടിടങ്ങൾ കാണാനല്ല മറിച്ച് ഗാന്ധിജി ജീവിച്ച ആ ലളിത ഭവനം അതേ തനിമയിൽ കാണാനാണ് ദേശസ്നേഹികൾ ആയ ജനങ്ങൾ സബർമതി ആശ്രമത്തിൽ എത്തുന്നത്. രാജ്യത്തിന് വേണ്ടി ജീവിച്ച് രാജ്യത്തിനു വേണ്ടി രക്ത സാക്ഷി ആയ മഹാത്മജിയെ തമസ്കരിക്കാൻ ഉള്ള ബിജെപിയുടെ ഇടുങ്ങിയ ചിന്താഗതി ആണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 രാജ്യ സ്വാതന്ത്ര്യത്തിനു വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും നേതാക്കളും നടത്തിയ പോരാട്ടങ്ങൾ സ്മരിക്കപ്പെടാതെയിരിക്കുക എന്ന നിഗൂഢ ലക്ഷ്യമാണ് എന്നും സംഘ പരിവാർ ശക്തികൾക്കുഉള്ളതെന്നും അതിനെതിരെ ജനാധിപത്യ വിശ്വാസികളും, ഗാന്ധിജിയെ സ്നേഹിക്കുന്നവരും മുന്നോട്ട് വരണമെന്നും ഇൻക്കാസ് ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog