സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ച് ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കും.മന്ത്രി ഗോവിന്ദൻ മാസ്റ്റർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ച് ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. പ്രാദേശിക ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ച ഏറെ ഗുണപ്രദമായിരുന്നു. പ്രാദേശിക ടൂറിസം സാധ്യതകളെ പരമാവധി മെച്ചപ്പെടുത്തുവാനുളള സഹായങ്ങള്‍ ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന ഉറപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം പ്രാദേശിക തലത്തില്‍ തൊഴിലും വരുമാനവും വര്‍ധിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പ്രാദേശികമായ കൂട്ടായ്മകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലുണ്ടാക്കി, തനത് രീതികളില്‍ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ മോടിപിടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിലൂന്നി മുന്നോട്ടുപോകുന്നതിന് എല്ലാ പിന്തുണയും നല്‍കും. ഹോം സ്റ്റേ, പ്ലാന്റേഷന്‍ ടൂറിസം, ഫാം ടൂറിസം തുടങ്ങിയ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിച്ചും പ്രാദേശിക ജനങ്ങളെ ടൂറിസം വിപണിയും സേവനങ്ങളുമായി ബന്ധിപ്പിച്ചും ജനകീയമായ പങ്കാളിത്തം ഉറപ്പാക്കും. ശുചിത്വം ഉറപ്പുവരുത്തി ടൂറിസ സൗഹൃദ അന്തരീക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ ഉറപ്പുവരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലുള്ള തനത് കല-സാംസ്‌കാരിക പൈതൃകങ്ങളെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക ഭക്ഷ്യ വിഭവങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ഉല്‍പ്പാദനവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍ക്ക് ടൂറിസം വികസനത്തിന് സബ്പ്ലാന്‍ തയ്യാറാക്കുന്നതിന് കേന്ദ്രീകൃതമായ പരിശീലനം നല്‍കുവാനും ഉദ്ദേശിക്കുന്നുണ്ട്.ആലോചനാ യോഗത്തില്‍ ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവും എല്‍ എസ് ജി ഡി അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി. ശാരദാ മുരളീധരനും പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha