വീ​ര്‍​പ്പാ​ട് കോ​ള​നി നി​വാ​സി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വം; ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദ്ദി​ച്ച​ത് സി​പി​എ​മ്മെ​ന്ന് കോ​ൺ​ഗ്ര​സ്, പ​ങ്കി​ല്ലെ​ന്ന് സി​പി​എം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 12 August 2021

വീ​ര്‍​പ്പാ​ട് കോ​ള​നി നി​വാ​സി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വം; ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദ്ദി​ച്ച​ത് സി​പി​എ​മ്മെ​ന്ന് കോ​ൺ​ഗ്ര​സ്, പ​ങ്കി​ല്ലെ​ന്ന് സി​പി​എംഇ​രി​ട്ടി : ആ​റ​ളം പ​ഞ്ചാ​യ​ത്ത് വീ​ര്‍​പ്പാ​ട് വാ​ര്‍​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ള​നി​നി​വാ​സി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദ്ദി​ച്ച​വ​ശ​രാ​ക്കി​യ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം . റൂ​റ​ൽ എ​സ്പി ന​വ​നീ​ത് ശ​ർ​മ, ഡി​വൈ​എ​സ്പി പ്രി​ൻ​സ് എ​ബ്ര​ഹാം എ​ന്നി​വ​ർ ഇ​ന്ന് രാ​വി​ലെ വീ​ർ​പ്പാ​ട് കോ​ള​നി​യി​ൽ എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

പ​രി​ക്കേ​റ്റ വീ​ര്‍​പ്പാ​ട് കോ​ള​നി​യി​ലെ ശ​ശി (45 ), ബാ​ബു (48 ) എ​ന്നി​വ​രെ ഇ​രി​ട്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു . വീ​ര്‍​പ്പാ​ട് കോ​ള​നി​യി​ലെ ശ​ശി, ബാ​ബു എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ലേ​ദി​വ​സം ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യു​ള്ള പ​രാ​തി​യു​മാ​യി കു​ടും​ബാ​ഗം​ങ്ങ​ള്‍ രം​ഗ​ത്ത് വ​ന്ന​ത്.

ഇ​തി​ല്‍ ബാ​ബു ഇ​വ​ര്‍ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ച സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ട്ട് തി​രി​ച്ചെ​ത്തി. കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ര്‍ ത​ന്നെ മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കു​ക​യും മ​ദ്യം കു​ടി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ച്ച​താ​യും ബാ​ബു പ​റ​ഞ്ഞു. ഒ​ടു​വി​ല്‍ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഓ​ടി​ള​ക്കി ഇ​വി​ടെ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ബാ​ബു പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ ശ​ശി​യെ കാ​ണാ​താ​യ​തോ​ടെ ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്നു കാ​ണി​ച്ച് കു​ടും​ബം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു .ഇ​തി​നു ശേ​ഷം ഇ​ന്ന​ലെ പോ​ളിം​ഗ് അ​വ​സാ​നി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ ശ​ശി​യെ ചി​ല​ര്‍ റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ള​നി വാ​സി​ക​ള്‍ പ​റ​ഞ്ഞു.

അ​വ​ശ​നി​ല​യി​ല്‍ ബോ​ധ​മി​ല്ലാ​തെ കി​ട​ന്ന ശ​ശി​യെ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ വി. ​ശോ​ഭ, അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തു മെ​മ്പ​ര്‍ മി​നി വി​ശ്വ​നാ​ഥ​ന്‍, ആ​റ​ളം പോ​ലീ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ട്ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ശ​ശി​യു​ടെ ഗു​രു​ത​രാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് ജി​ല്ലാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശ​ശി​യു​ടെ ത​ല​യി​ല്‍ ക്ഷ​ത​മേ​റ്റ​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്.

അ​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നും അ​ക്ര​മി​ക​ളെ ഉ​ട​ന്‍ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ട് വ​ര​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ര​മ​ത്തി​ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു . എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വും ഇ​ല്ലെ​ന്നാ​ണ് സി​പി​എം പ​റ​യു​ന്ന​ത് .

സം​ഭ​വ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും , യ​ഥാ​ര്‍​ത്ഥ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നും സി​പി​എം നേ​തൃ​ത്വ​വും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog