പരിയാരം:ഫുട്ബോള്‍ കളിക്കുന്നതിനിടെ മൈതാനത്ത് വീണ് പരിക്കേറ്റ മലയാളി ബാലന് മുംബൈയില്‍ മരിച്ചു.
ഗാഡ്കോപ്പറില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഏഴിലോട് സ്വദേശി അഡ്വ.പി വി ഷിജുവിന്റെയും, അഡ്വ.അരുന്ധതിയുടെയും ഏക മകന് റിഷാന്
ഞായറാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിക്കവേയാണ് വീണ് പരിക്കേറ്റത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്ക്കാരം മുംബൈയില്‍ നടത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു