വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ദുരുപയോഗം; രക്ഷിതാക്കൾ ജാഗ്രത പാലിക്കണം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


              
കണ്ണൂർ: ഓൺലൈൻ പഠനത്തിനായി തങ്ങളുടെ മക്കൾക്ക്, മൊബൈൽ ഫോൺ
വിട്ട് കൊടുക്കുന്ന രക്ഷിതാക്കൾ,  അവയുടെ  ദുരുപയോഗം തടയാൻ ജാഗ്രത പാലിക്കണ
മെന്ന്  മുജാഹിദ് വനിതാ വിഭാഗമായ എം.ജി.എം. കണ്ണൂർ മണ്ഡലം  സമ്മേളനം ആവശ്യപ്പെട്ടു. കെ.എൻ.എം.കണ്ണൂർ ജില്ലാ സെക്രട്ടറി ഡോ: എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു.
ഷഹനാസ റഷീദ്. അധ്യക്ഷത വഹിച്ചു. ഖാലിദ് ഫാറൂഖ്വി, അലി ശ്രീകണ്ഠപുരം, ശമീമ ഇസ്‌ലാഹിയ്യ: പ്രസംഗിച്ചു. സൽമത്ത് ടി.പി. സ്വാഗതവും, കെ.പി.ഹഫ്സത്ത് നന്ദിയും പറഞ്ഞു.


പുതിയ ഭാരവാഹികളായി 
ഉമ്മു തമീം (പ്രസിഡണ്ട്) ശമീമ ഇസ്‌ലാഹിയ്യ:, ജസീല വാസിൽ (വൈസ് പ്രസിഡണ്ട്മാർ) സുഹ്റ അശ്രഫ് (സെക്രട്ടറി) ഷഹനാസ റഷീദ്, ഹഫ്സത്ത് കെ.പി (ജോ: സെക്രട്ടറിമാർ)  ജാസ്മിൻ റാഫി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha