ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തേ​ക്ക് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഇ​തി​ന് പു​റ​മേ ര​ണ്ടു ല​ക്ഷം രൂ​പ​യും ത​തു​ല്യ​മാ​യ ഒ​രു ആ​ൾ​ജാ​മ്യ​വും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ലും ഹാ​ജ​രാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും മു​ൻ​നി​ർ​ത്തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.ജൂ​ണ്‍ 28-നാ​ണ് അ​ർ​ജു​ൻ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പി​ന്നീ​ട് ര​ണ്ടു ത​വ​ണ ഇ​യാ​ൾ കീ​ഴ്ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​റ​സ്റ്റി​ലാ​യി ര​ണ്ടു മാ​സ​ത്തോ​ളം പി​ന്നി​ട്ടെ​ന്നും ത​നി​ക്കെ​തി​രേ ഇ​തു​വ​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​വും തെ​ളി​വെ​ടു​പ്പും പൂ​ർ​ത്തി​യാ​യെ​ന്നും അ​തി​നാ​ൽ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു അ​ർ​ജു​ന്‍റെ വാ​ദം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha