കേരളത്തിൽനിന്നെത്തുന്നവർക്ക് ഏഴു ദിവസം ക്വാറന്റീൻ നിർബന്ധമാക്കി കർണാടക - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 31 August 2021

കേരളത്തിൽനിന്നെത്തുന്നവർക്ക് ഏഴു ദിവസം ക്വാറന്റീൻ നിർബന്ധമാക്കി കർണാടക


കേരളത്തിൽനിന്നു വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി കർണാടക സർക്കാർ. ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ വേണമെന്നാണ് കർണാടക സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. കേരളത്തിലെ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിൽനിന്നെത്തുന്ന കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയുമാണ് നടപടി. 

കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ ഫലം വേണമെന്ന നിബന്ധന കർണാടക കൊണ്ടുവ‌ന്നിരുന്നു. എന്നാൽ അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അതിർത്തി കടത്തിവിടണമെന്ന് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 
നിലവിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം കേരളത്തിൽനിന്ന് നെഗറ്റീവ് ആർടിപിസിആർ പരിശോധനാ ഫലവുമായി എത്തിയവരാണെങ്കിലും ക്വാറന്റീനിൽ കഴിയേണ്ടി വരും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog