ഗാർഹികപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി ; ഒരാഴ്ച മുമ്പ് യുവതി നൽകിയ പരാതിയിൽ കേസെടുക്കാതെ പോലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


         

കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത്  യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. ഭർത്താവിൻ്റെ മാതാപിതാക്കൾ മർദ്ദിക്കാറുണ്ടായിരുന്നു എന്നും സുനീഷയുടെ ശബ്ദരേഖ പറയുന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖയിൽ ഉണ്ടെന്ന് എഷ്യാനെറ്റ് ന്യുസ് റിപ്പോർട്ട് ചെയ്യുന്നു

​ഗാർഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുത്തില്ല. കേസെടുക്കാതെ പയ്യന്നൂർ പൊലീസ് ഇരു കുടുംബക്കാരെയും വിളിച്ച് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ഒന്നരവർഷം മുമ്പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. പ്രണയ വിവാഹമായിരുന്നു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha