ട്രിപ്പിൾ ലോക്ഡൗണിൽ ഫുട്പാത്ത് കച്ചവടം: നടപടിയുമായി അധികൃതർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചക്കരക്കല്ല്: നിയന്ത്രണങ്ങൾ ലംഘിച്ച് ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് വണ്ടിയിൽ പച്ചക്കറി വിൽപനയും ആസ്‌പത്രി റോഡിൽ ഫുട്പാത്ത് കച്ചവടവും വ്യാപകമായതോടെ ജനകീയ പ്രതിഷേധം ശക്തമായി. ടി.പി.ആർ. നിരക്ക് 17.61 ശതമാനം ആയതിനാൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ചെമ്പിലോട് പഞ്ചായത്തിലെ ബസ്‌സ്റ്റാൻഡ്‌ പരിസരത്താണ് സംഭവം.

വണ്ടിയിൽ പച്ചക്കറി വിൽപനയും ആസ്പത്രി റോഡിൽ ഫുട്പാത്ത് കച്ചവടവും സജീവമായതോടെയാണ് ചക്കരക്കല്ലിലെ ഗ്രാൻമ പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.


സംഭവം ചെമ്പിലോട് പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ നടപടിയുമായി അധികൃതരെത്തി. വാർഡംഗം എം.വി. അനിൽകുമാർ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പി.വി. സുനീഷ്, നാലാം വാർഡ് വികസസമിതി ചെയർമാൻ ടി.കെ. രമേശൻ എന്നിവർ സ്ഥലത്തെത്തി അനധികൃത കച്ചവടം തടഞ്ഞു. വരും ദിവസങ്ങളിൽ അനധികൃത കച്ചവടത്തിനെതിരേ ശക്തമായ നടപടി എടുക്കുമെന്നും അധികൃതർ പറഞ്ഞു.

വിവിധ പ്രദേശങ്ങളിൽനിന്നുമെത്തി കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ വാഹനത്തിലുള്ള കച്ചവടം ചക്കരക്കല്ലിൽ വ്യാപകമാണ്. ഇത് നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഗ്രാൻമ സെക്രട്ടറി എ.സി. ഷൈജു പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha