മട്ടന്നൂരിൽ കടകൾ അടപ്പിക്കാൻ പോലീസെത്തി; പ്രതിഷേധിച്ച് വ്യാപാരികൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 9 July 2021

മട്ടന്നൂരിൽ കടകൾ അടപ്പിക്കാൻ പോലീസെത്തി; പ്രതിഷേധിച്ച് വ്യാപാരികൾമട്ടന്നൂർ: മട്ടന്നൂരിൽ കടകൾ അടപ്പിക്കാൻ പോലീസ് എത്തിയതിനെ തുടർന്ന് വ്യാപാരികളുടെ പ്രതിഷേധവും തർക്കവും. വ്യാഴാഴ്ച രാവിലെയാണ് ടൗണിലെ അവശ്യസാധനങ്ങളുടേത് ഒഴികെയുള്ള കടകൾ അടയ്ക്കാൻ പോലീസ് നിർദേശം നൽകിയത്. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് മട്ടന്നൂർ ബി വിഭാഗത്തിലായതിനാൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ എല്ലാ കടകൾക്കും തുറക്കാൻ അനുമതിയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് എത്തിയത്.

എന്നാൽ മുന്നറിയിപ്പ് നൽകാതെ കടകൾ അടയ്ക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് വ്യാപാരികൾ പ്രതിഷേധിച്ചു. കടകൾ അടയ്ക്കുന്നത് സംബന്ധിച്ച് നഗരസഭാ അധികൃതർ നിർദേശം നൽകിയിട്ടില്ലെന്നും വ്യാപാരി നേതാക്കൾ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. മുഴുവൻ കടകളും അടയ്ക്കുന്നതിന് ഉച്ചവരെ സമയം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ച് പോലീസ് തിരികെ പോകുകയായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog