വാഹനങ്ങൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചുവെന്ന് പരാതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 9 July 2021

വാഹനങ്ങൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചുവെന്ന് പരാതി




ചെറുപുഴ: കരാർ നൽകി വാഹനങ്ങൾ കൈപ്പറ്റിയശേഷം പണം നൽകാതെ കബളിപ്പിച്ചതായി പരാതി.

കാനംവയൽ സ്വദേശി ബിനു തോമസ് ആണ് ചെറുപുഴ പോലീസിൽ പരാതി നൽകിയത്. പുതുപ്പാടിയിലെ അസൈനാറുടെ പേരിലാണ് കേസെടുത്തത്. 2021 മാർച്ച് മൂന്നിന് 9.5 ലക്ഷം രൂപ വിലയുള്ള കാർ ഉൾപ്പെടെ രണ്ട് വാഹനങ്ങൾ ബിനു തോമസ് അസൈനാർക്ക് വിൽപ്പന നടത്തി.


ഇതിൽ രണ്ടുലക്ഷം രൂപ ഒന്നിച്ചുനൽകി. ബാക്കി തുക ജൂൺ 25-ന് മുൻപായി നൽകുമെന്നായിരുന്നു കരാർ. എന്നാൽ ബാക്കി പണം നൽകാതെ കബളിപ്പിക്കുകയായിരുന്നു. കേസെടുത്ത ചെറുപുഴ പോലീസ് അന്വേഷണം തുടങ്ങി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog