ബക്രീദിന് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഉമ്മൻ ചാണ്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബക്രീദിന് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഉമ്മൻ ചാണ്ടി.ബക്രീദ് ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. നൽകിയ ഇളവുകൾ ആരും ദുരുപയോ​ഗം ചെയ്യില്ല. മനു അഭിഷേക് സിംങ്‍വിയുടെ വിമർശനത്തിനു മറുപടി പറയുകയായിരുന്നു ഉമ്മൻ ചാണ്ടി.

കേരളം കൊവിഡ് കിടക്കയിലായിരിക്കെ നൽകിയ ഇളവുകൾ ശരിയല്ലെന്നും ആഘോഷങ്ങൾ മാറ്റണമെന്നുമായിരുന്നു മുതിർന്ന കോൺ​ഗ്രസ് നേതാവായ മനു അഭിഷേക് സിംങ്‍വി ഇന്നലെ പറഞ്ഞത്. അതേസമയം ലോക്ക്ഡൗണിലെ പൊതുവായ ഇളവുകളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ഉള്ള വിദഗ്ധ സമിതിയുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha