യശ്വന്ത് പുര - കണ്ണൂര്‍ റൂട്ടില്‍ രണ്ടു ട്രെയിനുകള്‍ കൂടി യാത്ര പുനരാരംഭിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍: യശ്വന്ത് പുര - കണ്ണൂര്‍ റൂട്ടില്‍ രണ്ടു ട്രെയിനുകള്‍ കൂടി യാത്ര പുനരാരംഭിക്കുന്നു. പാലക്കാട് വഴി സര്‍വീസ് നടത്തിയിരുന്ന ട്രെയിനുകളാണ് കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന് ശമനമില്ലാത്ത സാഹചര്യത്തില്‍ റിസര്‍വേഷന്‍ കോച്ചുകള്‍ കുറച്ചുകൊണ്ടുള്ള സര്‍വീസ് മാത്രമേ നടത്തുകയുള്ളൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

പാലക്കാട് വഴിയുള്ള യശ്വന്ത്പുര-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ സ്‌പെഷ്യല്‍ ട്രെയിനായി ഈ മാസം 23 മുതല്‍ എല്ലാദിവസം ഓടിതുടങ്ങും. രാത്രി എട്ടുമണിക്ക് യശ്വന്ത് പുരയില്‍ നിന്നും പുറപ്പെട്ട് രാവിലെ 9.45ന് കണ്ണൂരിലെത്തുന്ന വിധത്തിലും പിന്നീട് കണ്ണൂര്‍- യശ്വന്ത്​പുര എക്‌സ് പ്രസ് വൈകുന്നേരം 6.45ന് പുറപ്പെട്ട് രാവിലെ 7.30ന് യശ്വന്ത്പുരയില്‍ എത്തുന്ന തരത്തിലുമാണ് സര്‍വീസ് നടത്തുക.24 മുതലാണ് കണ്ണൂരില്‍ നിന്നുള്ള സര്‍വീസ്.

യശ്വന്ത്പുര-കണ്ണൂര്‍-മംഗളൂര് സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ 25 മുതല്‍ സര്‍വീസ് നടത്തും. ഞായറാഴ്ചകളില്‍ കണ്ണൂര്‍-മംഗളൂര് സെന്‍ട്രല്‍ പ്രതിവാര ട്രെയിന്‍ 25 മുതല്‍ സര്‍വീസ് നടത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha