കേളകം പോസ്റ്റ് ഓഫീസിനു മുന്നിൽ കെ എസ് ഇ ബി ജീവനക്കാർ കേന്ദ്ര ഗവൺമെന്റിനെ കുറ്റ വിചാരണ നടത്തി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 19 July 2021

കേളകം പോസ്റ്റ് ഓഫീസിനു മുന്നിൽ കെ എസ് ഇ ബി ജീവനക്കാർ കേന്ദ്ര ഗവൺമെന്റിനെ കുറ്റ വിചാരണ നടത്തി. കേളകം: വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജീവനക്കാർ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി കെ എസ് ഇ ബി വർക്കേർസ് സി ഐ ടി യു കേളകം യൂണിറ്റ് കേളകം പോസ്റ്റ് ഓഫീസിനു മുന്നിൽ കേന്ദ്ര ഗവൺമെന്റിനെ കുറ്റ വിചാരണ നടത്തി. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം നിർവഹിച്ചു. കെ എസ് ഇ ബി സിഐടിയു കേളകം യൂണിറ്റ് പ്രസിഡന്റ് നിസാർ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ഡിവിഷൻ സെക്രട്ടറി സന്തോഷ് പി ജി, യൂണിറ്റ് സെക്രട്ടറി സുനിൽ കുമാർ, ഷൈജു മാത്യു തുടങ്ങിയവർ സംസാരിച്ചു.

വൈദ്യുതി മൗലീകാവകാശമാക്കുക, ഊർജ മേഖലയുടെ കുത്തകവൽക്കരണം അവസാനിപ്പിക്കുക, വിതരണ മേഖലയുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കുറ്റ വിചാരണ നടത്തിയത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog