കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒപ്പുശേഖരണം ആരംഭിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 12 July 2021

കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒപ്പുശേഖരണം ആരംഭിച്ചു.

ഒരു ലക്ഷത്തിലേറെ ആളുകളെ കുടിയൊഴിപ്പിച്ചു കൊണ്ടുള്ള കെ.റെയിൽ പദ്ധതി അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്ന് ഡോ.ഡി.സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സംസ്ഥാന കെ.റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഹ്വാന പ്രകാരം, കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നൽകുന്ന ഭീമ ഹരജിയിലേക്കുള്ള ഒപ്പുശേഖരണ പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ വച്ച് നടത്തുകയായിരുന്നു അദ്ദേഹം.ഇപ്പോൾ തന്നെ കടക്കെണിയിലായിരിക്കുന്ന കേരളത്തിന്റെ സാമ്പത്തികാവസ്ഥയേയും ലോല ഭൂഘടനയേയും പരിഗണിക്കാതെയുള്ള, സാമൂഹ്യ-പാരിസ്ഥിത ആഘാത പഠനം നടത്താതെയുള്ള ഈ പദ്ധതിക്കെതിരെ ഇരകൾ മാത്രമല്ല  സാമൂഹ്യ- പ്രകൃതി - ശാസ്ത്ര സ്നേഹികളും സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. ഈ എതിർപ്പുകളെയെല്ലാം അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ഗൂഢോദ്ദേശ്യമുള്ളതു കൊണ്ടാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ കെ.റെയിൽ വിരുദ്ധ സമരസമിതി ജില്ലാ കൺവീനർ അഡ്വ.പി.സി വിവേക് അധ്യക്ഷനായി. അനൂപ് ജോൺ, അഡ്വ.ആർ.അപർണ, അഡ്വ.ഇ.സനൂപ്, താരിഖ് എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog