പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 11 July 2021

പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദ ബിരുദാനന്തര തലത്തിലുള്ള വിവിധ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും സ്വാശ്രയ സ്ഥാപനങ്ങളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ക്കും, അഖിലേന്ത്യാ പ്രവേശന പരീക്ഷവഴി സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍ക്കും, മറ്റ് കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.ഗ്രാമ/ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല.. ഇത് സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കണം. 

അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും സ്ഥാപന മേധാവിയില്‍ നിന്ന് കോഴ്സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അലോട്ട്മെന്റും മെമ്മോയുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്.അവസാന തീയതി ആഗസ്ത് അഞ്ച്. ഫോണ്‍ : 0497 2700596.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog