തെരുവ് നായയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി; മേനക ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 11 July 2021

തെരുവ് നായയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി; മേനക ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചു


ന്യൂഡെല്‍ഹി:  11.07.2021) തെരുവ് നായയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ തന്റെ ഉടമസ്ഥതയിലുള്ള സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്റര്‍ അടച്ച് മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി. ഡോക്ടറുടെ ഉപദ്രവമേറ്റ നായ ചത്തിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാണ് അടയ്ക്കുന്നതെന്നാണ് മേനക ഗാന്ധിയുടെ വിശദീകരണം. ജൂലൈ അഞ്ചിനാണ് മേനക ഗാന്ധിയുടെ അനിമല്‍ കെയര്‍ സെന്ററില്‍ ഡോക്ടര്‍ നായയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് പുറത്തായത്. 

നായയെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിക്കുന്നതും വായില്‍ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അവശയായ നായ താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ നായ ചത്തെന്ന് മേകന ഗാന്ധി തന്നെയാണ് അറിയിച്ചത്. സംഭവത്തിന് ശേഷം കടുത്ത വിമര്‍ശനമാണ് ഇവര്‍ക്കെതിരെയുണ്ടായത്. തുടര്‍ന്ന് ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. 


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog