കാക്കയങ്ങാട്:വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പാലപ്പുഴ കൂടലാടില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയടത്തില്‍ കാട്ടുപന്നികളെ പ്രതിരോധിക്കാനായി കെട്ടിയ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെയാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്.നാട്ടുകാര്‍ ഇരിട്ടി ഡിവിഷന് ഫോറസ്റ്റര്‍ കെ.വിജിലിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റര്‍ വാച്ചര്‍ ഫൈസല്‍, പി.ബാബു എന്നിവരുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടയച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു