പേരാവൂരിൽ നിന്ന് കളഞ്ഞു കിട്ടിയ സ്മാർട്ട് ഫോണുകളടങ്ങിയ പാർസൽ ആമസോണിന്റേത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പേരാവൂർ: മേൽ മുരിങ്ങോടി സ്വദേശി കുന്നുംപുറത്ത് സജേഷിന് കഴിഞ്ഞ ദിവസം റോഡരികിൽ നിന്ന് കളഞ്ഞു കിട്ടിയ സ്മാർട്ട് ഫോണുകളടങ്ങിയ സ്വകാര്യ കമ്പനിയുടെ പാർസൽ ആമസോണിന്റേത്. തുടർന്ന് ആമസോൺ ഇരിട്ടി കീഴൂരിലെ ഓഫീസ് മാനേജർ ജോജോ ജോസഫ് പാർസൽ കളഞ്ഞു കിട്ടിയ സജേഷിനെ ബന്ധപ്പെട്ട് പാർസൽ കൈപ്പറ്റി. ഡെലിവറിക്ക് പോകും വഴി വാഹനത്തിൽ നിന്നും വീണതാണ് പാർസലെന്ന്‌ ആമസോൺ മാനേജർ പറഞ്ഞു.
പേരാവൂരിനും മുരിങ്ങോടിക്കുമിടയിൽ നിന്നാണ് ഏഴ് സ്മാർട്ട് ഫോണുകളടങ്ങിയ പാർസൽ സജേഷിന് കളഞ്ഞു കിട്ടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha